മട്ടന്നൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് ഇടിച്ച് രണ്ട് ബൈക്ക് തകർന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഉരുവച്ചാൽ മട്ടന്നൂർ റോഡിൽ പഴശ്ശി വെസ്റ്റ് യുപി സ്‌കൂളിന് സമീപത്താണ് അപകടം. മട്ടന്നൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് രണ്ട് തവണ റോഡിൽ നിന്നും രണ്ട് വട്ടം കറങ്ങി പിറകോട്ട് നീങ്ങിയാണ് കടയുടെ മുന്നിൽ നിർത്തിവെച്ച ബൈക്കും സ്‌കൂട്ടിയും തകർത്തത്.
പഴശ്ശിയിലെ മോഹൻ ദാസിന്റെയുംസകൂളിന് സമീപത്തെ വ്യാപാരി ശ്രുതിയുടെ സ്‌കൂട്ടിയുമാണ് തകർന്നത്. അപകട സമയം റോഡരികിൽ നിൽക്കുന്നവരും വഴിയാത്രക്കാരും തല നാഴികക്കാണ് രക്ഷപ്പെട്ടത്. വിദ്യാർത്ഥികൾ സ്‌കുളിൽ നിന്നും കളിസ്ഥലത്തേക്ക് പോവാൻ ഇറങ്ങാൻ ഒരുങ്ങുന്ന സമയത്തായിരുന്നു അപകടം. മട്ടന്നൂർ പൊലീസ് സ്ഥലത്ത് എത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി.
പടം
ഉരുവച്ചാൽ പഴശ്ശിയിൽ അപകടത്തിൽ തകർന്ന ബൈക്കുകൾ