തലശ്ശേരി: തിരുവങ്ങാട് സദാനന്ദപൈ റോഡിന് സമീപം മംഗലത്താൻകണ്ടി വീട്ടിൽ കെ.വി. മനോരഞ്ജൻ (52) നിര്യാതനായി. സി.പി.എം തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മഞ്ഞോടി ബ്രാഞ്ച് സെക്രട്ടറിയുമാണ്. മഞ്ഞോടിതിരുവങ്ങാട് മേഖലയിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഗവ. വലിയമാടാവിൽ സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ്, സ്പോർട്ടിങ് യൂത്ത് ലൈബ്രറി അംഗം, കേരള കർഷക സംഘം തിരുവങ്ങാട് വില്ലേജ് കമ്മിറ്റി അംഗം, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ തിരുവങ്ങാട് ഡിവിഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതനായ കെ.വി. ശങ്കുശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: രാധിക. മകൻ: അമർനാഥ്. സഹോദരി: റാണി ഗംഗാധരൻ (പാലയാട്).