കാസർകോട്: മുസ്ലിം ലീഗ് നേതാവായിരുന്ന കല്ലക്കട്ടയിലെ ബി.എ അഹ്മദ് (67) നിര്യാതനായി. ചെങ്കള ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുൻ മെമ്പറും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മുസ്ലിം ലീഗ് മുൻ ജില്ലാ പ്രവർത്തക സമിതി അംഗവുമായിരുന്നു. കല്ലക്കട്ട ഹിമായത്ത് നഗറിലെ സ്വവസതിയിൽ വെച്ചായിരുന്നു മരണം. മികച്ച പൊതു പ്രവർത്തകനും സംഘാടകനുമായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അഷ്രഫ്, കബിർ, ശിഹാബ്, ഹാജിറ, ഉമൈബ, നൂർജഹാൻ, അഫ്സ. മരുമക്കൾ: ഹസൈനാർ പയോട്ട, ഹാരിസ് കടവത്ത്, അബ്ദുൽ റഹ്മാൻ. സഹോദരൻ: പരേതനായ അബ്ദുൽറഹ്മാൻ പടുവടുക്ക.