പ്രത്യേക പരീക്ഷ
സർവകലാശാലയെ പ്രതിനിധാനം ചെയ്ത് പ്രീ റിപബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുളള പ്രത്യേക പരീക്ഷ (1, 3, 5 സെമസ്റ്റർ) വിജ്ഞാപനം ചെയ്തു. 2018 – 19 അദ്ധ്യയന വർഷത്തെ റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷകൾ സാക്ഷ്യപ്പെടുത്തി 9 നകം ഡയറക്ടർ ഒഫ് സ്റ്റ്യുഡന്റ് സർവീസസിന് കോളേജ് അധികൃതർ/സർവകലാശാല പഠനവകുപ്പ് മേധാവികൾ സമർപ്പിക്കണം. പരീക്ഷകൾ 17 ന് ആരംഭിക്കും.
മാറ്റിവച്ച സ്‌പോർട്‌സ് പ്രത്യേക പരീക്ഷ
2019 ഏപ്രിൽ 1 ന് നടത്താനിരുന്ന, സ്‌പോർട്‌സ് മീറ്റുകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുളള പ്രത്യേക പരീക്ഷകൾ ജൂലായ് 17 ന് ആരംഭിക്കും.
സ്‌പോർട്‌സ് മീറ്റ്
പ്രത്യേക പരീക്ഷ
സർവകലാശാലയെ പ്രതിനിധാനം ചെയ്ത് 2019 ഏപ്രിൽ സെഷൻ പരീക്ഷകൾക്കിടയിൽ സ്‌പോർട്‌സ് മീറ്റുകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരീക്ഷ (2, 4, 6 സെമസ്റ്റർ) വിജ്ഞാപനം ചെയ്തു. റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷകൾ സാക്ഷ്യപ്പെടുത്തി 9 നകം ഡയറക്ടർ ഒഫ് ഫിസിക്കൽ എജ്യൂക്കേഷന് കോളേജ് അധികൃതർ/സർവകലാശാല പഠനവകുപ്പ് മേധാവികൾ സമർപ്പിക്കണം.