കണ്ണൂർ : ലോകം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആത്മീയ ആചാര്യനായ ചിന്മയാന്ദന സ്വാമികളുടെ നാമധോയത്തിലുളള കോളേജിന് നേരെ കഴിഞ്ഞ ദിവസം എസ്. എഫ്. ഐക്കാർ നടത്തിയ അക്രമം അപലപനീയമാണെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, പട്ടാപ്പകൽ പൊലീസ്‌ നോക്കി നിൽക്കെയാണ് അക്രമം നടത്തിയത്.പോലീസിന്റെ മൗനാനുവാദം എസ്.എഫ്. ഐ അക്രമത്തിന് പിന്നിലുണ്ട്. ഇത്തരം അക്രമങ്ങൾക്ക്‌നേതൃത്വം നൽകുന്നവർ ഇരുട്ടിന്റെ ശക്തികളാണെന്ന് കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പിദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ, ബി.ജെ.പി.സംസ്ഥാന സെൽകോർഡിനേറ്റർ കെ. രഞ്ജിത്ത്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രഭാകരൻ കടന്നപ്പളളി, ഭാഗ്യശീലൻ ചാലാട്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സി.സി. രതീഷ്, കെ. സുശീൽ, അഡ്വക്കേറ്റ് അർച്ചന വണ്ടിച്ചാൽ, ബിനിൽ കണ്ണൂർ, എന്നിവർ കോളേജ് സന്ദർശിച്ചു.