കൂത്തുപറമ്പ്: ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ്- ചെറുവാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി. ചെറുവാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന അർജ്ജുൻ ബസ് കണ്ടക്ടർ സി.കെ.നിധിൻ , ക്‌ളീനർ കെ.കെ.വിനീത്. എന്നിവർക്ക് നേരെയാണ് അക്രമമുണ്ടായത്. ബുധനാഴ്ച രാത്രി എട്ടരയോടെ ചീരാറ്റ സ്രാമ്പിക്കടുത്ത് ഒരു സംഘം ബസ് തടഞ്ഞ ശേഷം ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ഡ്രൈവറും ക്ലീനറും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തിട്ടുണ്ട്.