 മാനസിക പ്രശ്‌നം നേരിട്ടത് 684 കുട്ടികൾ

കണ്ണൂർ: കട്ടിലിൽ മൂത്രമൊഴിച്ച കുറ്രത്തിന് തൊടുപുഴയിൽ അമ്മയുടെ കാമുകൻ ഏഴ് വയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തി മൂന്ന് മാസം പിന്നിടുന്നു. സംസ്ഥാനത്ത് കഴിഞ്ഞ മാർച്ചിൽ അവസാനിച്ച ഒരു വർഷത്തിനിടെ നടന്ന ബാലപീഡനങ്ങൾ 2197. മാനസികനില താളം തെറ്റിയ കുട്ടികളുടെ എണ്ണം 684

ശാരീരിക അക്രമങ്ങളിൽ 109 കുട്ടികളുടെ തലയ്ക്ക് പരിക്കേറ്റപ്പോൾ 73 പേരുടെ എല്ലൊടിഞ്ഞു. 583 കുട്ടികൾക്ക് മാരകമായി മുറിവേറ്റു. 210 കുട്ടികളുടെ കൈകൾ അടിച്ച് ചതച്ചു. 96 പേർക്ക് കാലിലാണ് പരിക്ക്. 2018 ഏപ്രിലിനും 2019 മാർച്ചിനും മദ്ധ്യേയുള്ള കണക്കാണിത്. .അതിക്രമത്തിന് ഇരയായതിൽ 1372 പേർ ആൺകുട്ടികളും 825 പേർ പെൺകുട്ടികളുമാണ്.

ചൈൽഡ് ലൈൻ ശേഖരിച്ച

കണക്കുകൾ ഇങ്ങനെ:

 അഞ്ച് വയസ് തികയാത്ത 138 ആൺകുട്ടികളും 98 പെൺകുട്ടികളും വീടിനകത്ത് ക്രൂരമായ പീഡനത്തിന് ഇരയായി.

 6-10 വയസിനിടയിൽ 323 ആൺകുട്ടികളും 207 പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടു..

 11-15 വയസിനിടയിൽ. 551 ആൺകുട്ടികളും 311 പെൺകുട്ടികളും

 15 വയസിന് മുകളിൽ 360 ആൺകുട്ടികളും 209 പെൺകുട്ടികളും.. ആൺ കുട്ടികളാണ് അതിക്രമം നേരിടുന്നതിൽ മുന്നിൽ.

 പകുതിയിലേറെ അതിക്രമവും ബന്ധുക്കളിൽ നിന്നാണ് . 546 കേസുകളിലും അച്ഛന്മാരാണ് വില്ലന്മാർ. 176 കേസുകളിൽ അമ്മമാരും 99 കേസുകളിൽ രണ്ടാനച്ഛന്മാരും .രണ്ടാനമ്മമാരിൽ നിന്ന്; 51 കുട്ടികൾക്ക് മർദ്ദനമേറ്റു. 60 ഇടത്ത് മുത്തശ്ശിയും മുത്തച്ഛനുമാണ് പ്രതികൾ. മറ്റു ബന്ധുക്കളിൽ നിന്നായി 199 കുട്ടികളും അക്രമം നേരിട്ടു.

 288 കുട്ടികളെ സ്‌കൂൾ അദ്ധ്യാപകർ പീഡനത്തിന് ഇരയാക്കി. 85 കേസിൽ മദ്രസാ അദ്ധ്യാപകരും 21 കുട്ടികളെ മറ്റ് ജീവനക്കാരും അക്രമിച്ചു.

 423 കേസിൽ അയൽവാസികളും 87 കേസിൽ ബസ് ജീവനക്കാരും പ്രതികളാണ്. .

 കത്തിയും ഇരുമ്പും കൊണ്ട് 52 കുട്ടികളും കല്ലും മരവും കൊണ്ട് 164 കുട്ടികളും അക്രമം നേരിട്ടു.

33 കുട്ടികളെ പട്ടിണിക്കിട്ടു. 153 കുട്ടികളെ തിളച്ച വെള്ളമൊഴിച്ചും ഇരുമ്പ് പഴുപ്പിച്ചും പൊളിച്ചു. 1365 കേസുകളിൽ കൈ കൊണ്ടാണ് അടിച്ചത്. വടി ഉപയോഗിച്ച് 441 കുട്ടികളെയും. .

 973 കേസുകളിൽ പൊലീസിനെ വിവരം അറിയിച്ചപ്പോൾ 513 കേസുകളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം ചൈൽഡ്‌ലൈൻ തേടി. പരിക്കേറ്റ 160 കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു. 1891 കുട്ടികൾക്ക് കൗൺസലിംഗ് നൽകി.

 1577 കേസുകളിൽ മാതാപിതാക്കൾക്ക് ബോധവത്കരണം നൽകി. 273 കുട്ടികളെ സ്‌കൂളിൽ തിരികെയെത്തിച്ചു. വീടുകളിൽ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയ 105 കുട്ടികളെ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുന്നു. .