പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എ, എം.കോം, എം.ടി.ടി.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും 19 ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി/ബയോടെക്‌നോളജി/ കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്‌സ്/ജിയോളജി/കൗൺസിലിംഗ് സൈക്കോളജി/ ഫിസിക്‌സ്/ മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/സുവോളജി/ബോട്ടണി/കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും 18ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും 19ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
ഒന്നും രണ്ടും കംബൈൻഡ് സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 16 മുതൽ 18 വരെ പിഴയില്ലാതെയും 20 വരെ 170 രൂപ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ ഹാർഡ് കോപ്പി 25 ന് വൈകിട്ട് 5ന് മുൻപായി സർവകലാശാലയിൽ ലഭിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.