കണ്ണൂർ: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനുണ്ടായ ജയം താത്കാലികമാണെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ഉത്തരേന്ത്യയിൽ ഉണ്ടായതുപോലെ ദക്ഷിണേന്ത്യയിലും ബി.ജെ.പി അടുത്ത തിരഞ്ഞെടുപ്പോടെ വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മാരാർജി ഭവനിൽ നടന്ന ബി.ജെ.പി കണ്ണൂർ ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുരേഷ് ഗോപി. ഇന്ത്യയിൽ തകർന്നടിഞ്ഞ ഇടത് കോൺഗ്രസ് പാർട്ടികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പകരമായി ബിജെപിയെ അധികാരത്തിലേറ്റാൻ കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ചുകഴിഞ്ഞെന്നും ഉടത് വലത് മുന്നണികളുടെ വ്യാജ പ്രചരണങ്ങളാണ് ഇതിന് തടസ്സമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണൻ, സെൽ കോ ഓർഡിനേറ്റർ കെ.രഞ്ചിത്ത്, ഭാരവാഹികളായ എ..പി..ഗംഗാധരൻ, എ.ദാമോദരൻ, പി.കെ.വേലായുധൻ, അഡ്വ.വി.രത്‌നാകരൻ, എൻ.ഹരിദാസ്, കെ.ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.