മട്ടന്നൂർ:ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടത് ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. മട്ടന്നൂർ നഗരസഭയും ജൈവവൈവിധ്യ ബോർഡും ചേർന്ന് തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിചൂഷണവും വനനശീകരണവുമാണ് ഇന്ന് കാണുന്ന ആപത്കരമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇടയാക്കിയത്. 2025ഓടെ 25 ശതമാനം സസ്യജാലങ്ങൾ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ജൈവസമ്പത്ത് നിലനിർത്താൻ ചിട്ടയായ പ്രവർത്തനങ്ങളും സമഗ്രമായ ഗവേഷണപഠനങ്ങളും വേണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാദ്ധ്യക്ഷ അനിതാ വേണു അദ്ധ്യക്ഷത വഹിച്ചു. പി.പുരുഷോത്തമൻ, എം.വിജയകുമാർ, ഷാഹിന സത്യൻ, എം.റോജ, വി.പി.ഇസ്മായിൽ, എ.കെ.സുരേഷ് കുമാർ, പി.പ്രസീന തുടങ്ങിയവർ സംസാരിച്ചു.
പടം : മട്ടന്നൂർ നഗരസഭ ജൈവ വൈവിധ്യ രജിസ്റ്റർ വ്യവസായ മന്ത്രി ഇ പി ജയരാജൻ പ്രകാശനം ചെയ്ന്നു.