മട്ടന്നൂർ: മട്ടന്നൂർ മണ്ണൂർ റോഡിൽ നായിക്കാലി പാലത്തിനു സമീപം നവീകരിക്കുന്ന റോഡിന് പണിത കോൺക്രീറ്റ് സംരക്ഷണഭിത്തി മഴയ്ക്ക് പിന്നാലെ തെന്നി മാറി. ആറുമീറ്ററോളം ഉയരത്തിൽ പണിത മതിലാണ് രണ്ടു ദിവസത്തെ മഴയെ താങ്ങാനാവാതെ ചരിഞ്ഞത്.
പാലം പണിയുമ്പോൾ പണിത ഉയരം കുറഞ്ഞ കോൺക്രീറ്റ് സംരക്ഷണ ഭിത്തിക്ക് മുകളിലായാണ് കുത്തനെ പുതിയ ഭിത്തി പണിതത്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ചെറിയ മഴ പോലും താങ്ങാൻ കഴിയാതിരിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകട ശേഷം ഇതിന് തൊട്ടടുത്ത് മണ്ണ് മാറ്റി വെള്ളം ഒഴുകാൻ പുതിയ ചാൽ ആക്കിയിട്ടുണ്ടെങ്കിലും കനത്ത മഴ പെയ്താൽ കൂടുതൽ വെള്ളമിറങ്ങി സംരക്ഷണ ഭിത്തി കൂടുതൽ മറിയാൻ സാധ്യതയുണ്ട്.
പടം : മട്ടന്നൂർ മണ്ണൂർ റോഡിൽ നയിക്കാലി പാലത്തിനു സമീപം നവീകരിക്കുന്ന റോഡിന് പണിത കോൺക്രീറ്റ് സംരക്ഷണ ഭിത്തി മഴയെ തുടർന്ന് തെന്നി മാറിയ നിലയിൽ.