കിളിയന്തറ: മണിമലത്തറപ്പിൽ (പടിഞ്ഞാറയിൽ) പരേതരായ ചാണ്ടി - മറിയം ദമ്പതികളുടെ മകനും എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് അധ്യാപകനുമായ പ്രൊഫ. പി.സി. സെബാസ്റ്റ്യൻ (60) നിര്യാതനായി. സഹോദരങ്ങൾ: സിസിലി, ഗ്രേസി, ജോസഫ് (ജോയി), മേഴ്സി. പരേതൻ നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാത്യു ജോസഫ് പിണക്കാട്ടിന്റെ ഭാര്യാ സഹോദരനാണ്. സംസ്കാരം ഇന്നുച്ചയ്ക്ക് 2.30ന് കിളിയന്തറ സെന്റ മേരീസ് പള്ളിയിൽ.