തൃക്കരിപ്പൂർ: രണ്ടുനാൾ മുമ്പെ കാണാതായ വൃദ്ധയുടെ മൃതദേഹം തട്ടാർകടവ് പാലത്തിനു തെക്കുവശം കണിയാൻ കുണ്ട് ശ്മശാനത്തിനടുത്ത് പുഴയിൽ കണ്ടെത്തി. പുല്ലരിയാൻ പോയതിനിടയിൽ അപകടത്തിൽപ്പെട്ട ചെറുകാനത്തെ പാലായി കുഞ്ഞിപ്പാറു (70) വിന്റെ മൃതദേഹമാണ് പുഴയിൽ കാണപ്പെട്ടത്. നാട്ടുകാർ കഴിഞ്ഞ രണ്ടു ദിവസമായി തെരച്ചിൽ നടത്തിവരികയായിരുന്നു.
ഭർത്താവ്: പരേതനായ ഓലക്കാരൻ കുഞ്ഞപ്പു. മക്കൾ: ശോഭ, ഭവാനി. മരുമക്കൾ: രാമദാസ്, ബാലകൃഷ്ണൻ (ഓലയമ്പാടി).
സഹോദരങ്ങൾ: പാലായി കൃഷ്ണൻ, നാരായണി (വെള്ളൂർ), പരേതരായ മാണിക്കം, അമ്പൂഞ്ഞി, മാധവി. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം തങ്കയം സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.