alan-jerry
കാ​ർ​ ​ബ​സി​നെ​ ​മ​റി​ക​ട​ക്ക​വേ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ​ വി​ദ്യാ​ർ​ത്ഥി​ ​മ​രി​ച്ചു

പ​യ്യാ​വൂ​ർ​ ​(​ക​ണ്ണൂ​ർ​)​:​ ​കാ​ർ​ ​ബ​സി​നെ​ ​മ​റി​ക​ട​ക്ക​വേ​ ​ബൈ​ക്കു​മാ​യി​ ​കൂ​ട്ടി​യി​ടി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ ​മ​രി​ച്ചു.​ ​ച​ന്ദ​ന​ക്കാം​പാ​റ​ ​പു​തി​യ​പ​റ​മ്പി​ൽ​ ​ജെ​റി​ജി​ഷ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ​ ​അ​ല​ൻ​ ​ജെ​റി​ ​(19​)​യാ​ണ് ​മ​രി​ച്ച​ത്.​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​ആ​ൽ​ബി​ൻ​ ​ഷാ​ജു​(19​)​ ​പു​ത്ത​ൻ​പു​ര​യി​ൽ​ ​നി​സ്സാ​ര​ ​പ​രി​ക്കു​ക​ളോ​ടെ​ ​ര​ക്ഷ​പെ​ട്ടു.​ ​ഇ​രു​വ​രും​ ​ശ്രീ​ക​ണ്ഠ​പു​രം​ ​എ​സ്.​ ​ഇ.​ ​എ​സ്.​ ​കോ​ളേ​ജ് ​ഒ​ന്നാം​ ​വ​ർ​ഷ​ ​ഡി​ഗ്രി​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.​ ​ക്ലാ​സ്സ് ​ക​ഴി​ഞ്ഞ് ​സു​ഹൃ​ത്തി​നെ​ ​കൂ​ട്ടാ​ൻ​ ​ഉ​ളി​ക്ക​ലി​ലേ​ക്ക് ​പോ​ക​വേ​ 4​ ​മ​ണി​യോ​ടു​കൂ​ടി​ ​ച​മ​ത​ച്ചാ​ൽ​ ​സെ​ന്റ് ​സ്റ്റീ​ഫ​ൻ​സ് ​പ​ള്ളി​ക്കു​ ​സ​മീ​പം​ ​വ​ച്ചാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ബ​സി​നെ​ ​മ​റി​ക​ട​ന്ന​ ​കാ​ർ​ ​ബൈ​ക്കി​നെ​ ​ഇ​ടി​ച്ചു​ ​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​രു​വ​രെ​യും​ ​ഉ​ട​ൻ​ ​ത​ന്നെ​ ​പ​യ്യാ​വൂ​രി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​അ​ല​ൻ​ ​വ​ഴി​മ​ദ്ധ്യേ​ ​മ​രി​ച്ചി​രു​ന്നു.​ ​മ​രി​ച്ച​ ​അ​ല​ന്റെ​ ​മൃ​ത​ദേ​ഹം​ ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.​ ​ഷോ​ൺ​ ​ജെ​റി,​ ​ഹാ​രി​ ​ജെ​റി​ ​എ​ന്നി​വ​ർ​ ​സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.