പയ്യാവൂർ (കണ്ണൂർ): കാർ ബസിനെ മറികടക്കവേ ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചന്ദനക്കാംപാറ പുതിയപറമ്പിൽ ജെറിജിഷ ദമ്പതികളുടെ മകൻ അലൻ ജെറി (19)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൽബിൻ ഷാജു(19) പുത്തൻപുരയിൽ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇരുവരും ശ്രീകണ്ഠപുരം എസ്. ഇ. എസ്. കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളാണ്. ക്ലാസ്സ് കഴിഞ്ഞ് സുഹൃത്തിനെ കൂട്ടാൻ ഉളിക്കലിലേക്ക് പോകവേ 4 മണിയോടുകൂടി ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളിക്കു സമീപം വച്ചായിരുന്നു അപകടം. ബസിനെ മറികടന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അലൻ വഴിമദ്ധ്യേ മരിച്ചിരുന്നു. മരിച്ച അലന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഷോൺ ജെറി, ഹാരി ജെറി എന്നിവർ സഹോദരങ്ങളാണ്.