മമ്പറം: ശക്തമായ പ്രതിഷേധത്തെ തുടർന്ന് കൊടുവള്ളി– അഞ്ചരക്കണ്ടി– കണ്ണൂർ എയർപോർട്ട് നാലുവരിപ്പാതയുടെ അലൈൻമെന്റിൽ ചെറിയ മാറ്റം വരുത്തുന്നു. ജനം തിങ്ങിപ്പാർക്കുന്ന മേഖലയാണെന്നുള്ള വിലയിരുത്തലാണ് മാറ്റത്തിന് കാരണം.. അഞ്ചരക്കണ്ടി– തലശേരി റോഡിൽ ചാമ്പാടുനിന്നും വലതുവശത്തേക്ക് മാറി കല്ലായി, ചെറിയവളപ്പ് വഴി കീഴല്ലൂർ കുത്തോലക്കണ്ടിയിൽ എത്തിച്ചേരുന്ന നിലയിലാണ് പുതിയ അലൈൻമെന്റ്. ഇത് അംഗീകാരത്തിനായി സമർപ്പിച്ചു

അഞ്ചരക്കണ്ടി ടൗണിന് സമീപത്തുനിന്നും മാറി മൈലാടിയിൽ എത്തുന്ന രീതിയിലും പിന്നീട് അഞ്ചരക്കണ്ടി ടൗണും ഉൾപ്പെടുന്ന രീതിയിലും ആയിരുന്നു അലൈൻമെന്റ്. വിമാനത്താവളം അനുബന്ധ റോഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിവിധ ഡിപ്പാർട്‌മെന്റ് പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. റുബി സോഫ്റ്റ്‌വെയർ കമ്പനി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് അലൈൻമെന്റ് തയ്യാറാക്കിയത്.

ആദ്യ അലൈൻമെന്റ്

അഞ്ചരക്കണ്ടി ടൗണിൽനിന്നും 200 മീറ്റർ അകലെയുള്ള ബി.ഇ.എം യു.പി. സ്‌കൂളിന് സമീപത്തുനിന്നും ക്രോസ് ചെയ്ത് മട്ടന്നൂർ റോഡിലെ മൈലാടിയുമായി ബന്ധിപ്പിച്ചാണ് ആദ്യ അലൈൻമെന്റ്

തയാറാക്കിയത്. നിരവധി വീടുകളും മറ്റും ഉള്ളതിനാലാണ് ഇത് ഒഴിവാക്കായത്. മമ്പറം ഇന്ദിരാഗാന്ധി സ്‌കൂൾ ഗ്രൗണ്ടിലൂടെ ക്രോസ് ചെയ്ത് മമ്പറം പാലത്തിനടിയിലൂടെ

വളവുകൾ ഒഴിവാക്കും

പിണറായി ഡോക്ടർമുക്ക്, പടന്നക്കര, മൈലുള്ളിമെട്ട, ഓടക്കാട്, വെൺമണൽ, വണ്ണാന്റെമെട്ട, കീഴല്ലൂർ എന്നീ സ്ഥലങ്ങളിലെ വളവുകൾ ഒഴിവാക്കിയാണ് റോഡ് നിർമാണം.