food

ചൂടുള്ള ഭക്ഷണം നമുക്കേറെ ഇഷ്ടമാണ്. എന്നാൽ നല്ല ചൂടുള്ള വിഭവങ്ങൾ ഒരു സുന്ദരിയുടെ നഗ്നമേനിയിൽ വച്ചു കഴിക്കാനായാലോ. സംഗതി പൊടിപൊടിക്കും. പക്ഷെ ഇങ്ങനെ കഴിക്കാൻ കഴിയുമോയെന്ന സംശയം വേണ്ട. ജപ്പാനിലെ ഒരു പഴയ ആചാരം ഇങ്ങനെയാണ്. ന്യോതിയാമോറിയെന്നാണത്രെ ഇതിന്റെ പേര്. യുദ്ധം കഴിഞ്ഞു വിജയിച്ചുവരുന്നവരെ സ്വീകരിക്കാനായി നടത്തുന്ന സദ്യയിലാണ് ഈ രീതി ഉണ്ടായിരുന്നത്.

തീൻമേശയിൽ ഒരു യുവസുന്ദരി നഗ്നയായി കിടക്കും. അവരുടെ രഹസ്യഭാഗങ്ങളൊക്കെ പൂക്കളോ ഇലകളോ വച്ച് മറയ്ക്കും. പിന്നെ ഇലകൾ നിരത്തി ഭക്ഷണം വിളമ്പിവയ്ക്കും. വിരുന്നുകാർക്ക് ആവശ്യംപോലെ ഭക്ഷണം എടുത്തുകഴിക്കാം.

സമുറായി കാലഘട്ടം മുതലേ ഈ രീതി ജപ്പാനിലുണ്ടെന്നാണ് പറയുന്നത്. നഗ്‌ന ശരീരത്തിലും സ്ത്രീ ശരീരത്തിന് തുല്യമായ പ്രതിമകളിലും ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ തന്നെ ജപ്പാനിലുണ്ട്. ഇതിനിടെ ഈ രീതി ചൈനയിൽ നടപ്പിലാക്കി ശ്രദ്ധനേടിയിരുന്നു. പരുഷന്മാരുടെ നഗ്‌ന ശരീരത്തിലും ഇങ്ങനെ ഭക്ഷണം വിളമ്പുന്ന പതിവുണ്ടെന്നും പറയുന്നു. ഇതിനെ നാൻതിയാമോറി എന്നാണത്രെ വിളിച്ചിരുന്നത്. എന്നാൽ ഭക്ഷണം വിളമ്പുന്നതിനായി തീൻമേശയിൽ കിടക്കുന്ന സ്ത്രീകൾക്ക് അങ്ങനെവന്നങ്ങ് കിടക്കാനൊന്നും കഴിയില്ല. മികച്ച പരിശീലനം തന്നെ ഇതിന് ആവശ്യമാണ്. ചൂടുള്ള വിഭവങ്ങൾ വരെ ഇങ്ങനെ വിളമ്പുന്നുണ്ടാകും. കൂടാതെ അനങ്ങാതെ കിടന്നില്ലെങ്കിൽ ഭക്ഷണം താഴെപ്പോകുമെന്നും അറിഞ്ഞിരിക്കണം.

ഇക്കിളി സഹിക്കാനുള്ള ശേഷിയും തണുത്ത ഭക്ഷണം നഗ്‌നശരീരത്തിൽ വഹിക്കാനുമാവണം. കൂടാതെ മോഡലിന്റെ തലയൊഴികെയുള്ള ഭാഗങ്ങളിലെ രോമങ്ങൾ നീക്കം ചെയ്യണം. ഭക്ഷണം വിളമ്പുന്ന മോഡലിന്റെ ശരീരം അമിതസുഗന്ധമില്ലാത്ത പ്രത്യേക സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കി അണുവിമുക്തമായ ഇലകളിലാണ് ഭക്ഷണം വിളമ്പുന്നത്. ഇത് മനോഹരമായ കലയാണെന്നാണ് പറയുന്നത്.