പ്രോജക്ട് മൂല്യനിർണയം
നാലാം സെമസ്റ്റർ എം.ബി.എ (റഗുലർ ജൂലായ് 2019) പ്രോജക്ട് മൂല്യനിർണയം/വാചാ പരീക്ഷ 23, 24 തീയതികളിൽ മാങ്ങാട്ടുപറമ്പ കാമ്പസിൽ നടത്തും.
പരീക്ഷാ തീയതികൾ
മൂന്നാം സെമസ്റ്റർ എൽ എൽഎം (റെഗുലർ/സപ്ലിമെന്ററി നവംബർ 2018), രണ്ടാം സെമസ്റ്റർ ബി.പി.എഡ്. (റെഗുലർ/സപ്ലിമെന്ററി മേയ് 2019) പരീക്ഷകൾ 17 ന് ആരംഭിക്കും.
മാറ്റിവച്ച രണ്ടാം സെമസ്റ്റർ ബി.എസ്‌സി (ഓണേഴ്‌സ്) മാത്തമാറ്റിക്‌സ് BHM201- Language Through Literature പരീക്ഷയും 2A081MAL ഗദ്യ മാതൃകകൾ (കോമൺ കോഴ്‌സ് 2014, 2015 അഡ്മിഷൻ), 2A08ARB-Literature in Arabic (കോമൺ കോഴ്‌സ് 2013 അഡ്മിഷൻ) പരീക്ഷകളും 17 ന് നടക്കും.
മാറ്റിവച്ച രണ്ടാം സെമസ്റ്റർ ബി. എസ് സി. (ഓണേഴ്‌സ്) മാത്തമാറ്റിക്‌സ് BHM201- Theory of Numbers and Equations, ബി.എസ്‌സി. പോളിമർ കെമിസ്ട്രി 2B02PCH-Theoretical and Inorganuc Chemistry (2013 അഡ്മിഷൻ) പരീക്ഷകൾ 19 ന് നടക്കും.
ടൈംടേബിൾ
17 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.പി.എഡ് (റഗുലർ/സപ്ലിമെന്ററി മേയ് 2019) പരീക്ഷാ ടൈംടേബിളും 17 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.സി.എ (റഗുലർ/സപ്ലിമെന്ററി ജൂലായ് 2019) പരീക്ഷാ ടൈംടേബിളും പ്രസിദ്ധീകരിച്ചു.