പയ്യന്നൂർ:ഉത്തര മലബാറിൽ ലോകോത്തര നിലവാരത്തിലുള്ള ആദ്യത്തെ ടർഫ് കോർട്ട് പയ്യന്നൂരിൽ ഒരുങ്ങിയതായി പാർട്ണർമാർ അറിയിച്ചു. കോയാസ് ഫർണിച്ചർ മാർട്ടിന്റെ സഹോദര സ്ഥാപനമായ കോയാസ് സ്‌പോർട്‌സ് അരീനയാണ് പുഞ്ചക്കാട് ക്രിസ്ത്യൻ പള്ളിക്ക് സമീപം 54 സെന്റ് സ്ഥലത്ത് ഫുട്‌ബാൾ,ക്രിക്കറ്റ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്.
ഒരേ സമയം രണ്ട് ഫൈവ്‌സ് ഫുട്‌ബാൾ മത്സരങ്ങളും സെവൻസ് മത്സരവും നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. മഴക്കാലത്തുൾപ്പെടെ രാപകൽ കളിക്കുന്നതിനുള്ള ഫ്‌ളഡ് ലൈറ്റ് സംവിധാനത്തോടെയാണ് കോർട്ട് ഒരുക്കിയിട്ടുള്ളത്.കഫറ്റീരിയ, ഡ്രസിംഗ്റൂം, വാഷ് റൂം, ഷവർ ഏരിയ, സ്‌കോർ ബോർഡ്, ഗാലറി, കോച്ചിംഗ് ക്ലാസുകൾ നൽകുന്നതിനുള്ള സൗകര്യം എന്നിവയുമുണ്ട്. കുട്ടികൾക്ക് നല്ല പരിശീലനം നൽകാൻ പ്രാദേശിക ക്ലബ്ബുകൾക്ക് ഇവിടം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വോളിബാൾ, ഷട്ടിൽ ബാറ്റ്മിന്റൺ എന്നിവ കൂടി പരിശീലിക്കുന്നതിനുള്ള സൗകര്യം കൂടി ഭാവിയിൽ നിർമ്മിക്കും. വാർത്താ സമ്മേളനത്തിൽ കെ.എം. മുസ്തഫ, കെ.എം. ലത്തീഫ് , വി.പി. ഇസ്മയിൽ, സാജു സബാഹ്, അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.
പയ്യന്നൂർ പുഞ്ചക്കാട് നിർമ്മാണം പൂർത്തിയായ ടർഫ് ഗ്രൗണ്ട്