നീലേശ്വരം: വാഴുന്നോറടിയിലെ റിട്ട. സുബേദാർ തമ്പാൻ കുതിരുമ്മൽ (81) നിര്യാതനായി. അഖിലകേരള മാരാർ ക്ഷേമസഭ മുൻ ജില്ലാ പ്രസിഡന്റും മുന്നോക്ക സമുദായസംരക്ഷണ മുന്നണി കാഞ്ഞങ്ങാട് നിയോജകമണ്ഡലം സെക്രട്ടറിയുമായിരുന്നു. ഭാര്യമാർ: തെക്കേമാരാത്ത് പ്രേമാവതി, പരേതയായ കിഴക്കേവീട്ടിൽ രാധ. മക്കൾ: വിനോദ്കുമാർ (ഖത്തർ), നീലേശ്വരം പ്രമോദ് മാരാർ, സുശീൽകുമാർ (പൂനെ), രാധ, കൈലാസ് കുമാർ (ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: വിധു, ധന്യ, അഞ്ജന, രാമചന്ദ്രൻ.