കാഞ്ഞങ്ങാട്: മാണിക്കോത്ത് കെ.എസ്.ടി.പി റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വെള്ളിക്കോത്ത് അടോട്ടെ കുഞ്ഞിക്കണ്ണന്റെയും പത്മിനിയുടെയും മകൻ അഭിലാഷ് (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നായിരുന്നു അപകടം.അഭിലാഷ് ഓടിച്ച ബൈക്കിൽ എതിരെ വരികെയായിരുന്ന കാറിടിക്കുകയായിരുന്നു. അഭിലാഷിനെ ഉടൻ മൻസൂർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.വയറിംഗ് ജോലിക്കാരനാണ് അഭിലാഷ്. അവിവാഹിതനാണ്. സഹോദരങ്ങൾ ഐശ്വര്യ, അപർണ്ണ.