തൃക്കരിപ്പൂർ: ഉദിനൂർ പേക്കടം തൗഫീഖ് മസ്ജിദ് പരിസരത്തെ യു.പി.ടി. മുഹമ്മദലി ഹാജി(52) നിര്യാതനായി. പരേതരായ എം.ടി.പി. സുലൈമാൻ ഹാജി യു.പി.ടി മറിയുമ്മ ദമ്പതിമാരുടെ മകനാണ്. നാലുപതിറ്റാണ്ടിലേറെയായി മലേഷ്യയിലായിരുന്നു. ഭാര്യ: എ. ജി. ശരീഫ (പെരിങ്ങോം). മക്കൾ: സഹല, മറിയംബി, മർവ, കെ.പി. ശറഫലി(ഖത്തർ), ശറഫുന്നിസ, ഫാത്തിമ. മരുമകൻ: യാസിർ മൗലവി (കണ്ണൂർ). സഹോദരങ്ങൾ: റാബിയ, ബീഫാത്തിമ, സുബൈദ, ആയിസു, പരേതയായ ഹലീമ.