ഇരിട്ടി: മാലിന്യങ്ങൾ തള്ളിയ കോഴിവില്പന ഷെഡുകൾ നഗരസഭ നീക്കം ചെയ്തു. ഇരിട്ടി ടൗണിനടുത്ത് റോഡരികിൽ ഷെഡുകൾ കെട്ടി തമിഴ്‌നാടിൽ നിന്ന് കോഴി, തറാവ് കുഞ്ഞുങ്ങളെ കൊണ്ട് വന്ന് വില്പന നടത്തുന്ന ഷെഡുകളാണ് ഇരിട്ടി നഗരസഭ പൊളിച്ച് മാറ്റിയത് .
ഷെഡിന്റെ പുറകിലെ പഴശ്ശി പദ്ധതി പ്രദേശത്താണ് മാലിന്യങ്ങൾ തള്ളികൊണ്ടിരുന്നത് .ദുർഗന്ധം മൂലം റോഡിൽ നടക്കാൻ കഴിയുന്നില്ലെന്ന പരാതിയെ തുടർന്ന് നഗരസഭ അധികൃതർ ഉടമകളെ വിളിച്ച് രണ്ട് തവണ താക്കീത് നൽകിയിരുന്നു. എന്നാൽ മാലിന്യം ഒഴിവാക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് വീണ്ടും രണ്ട് തവണ നോട്ടീസ് നൽകി. ഇതിന് ശേഷവും മാലിന്യം തള്ളുന്നത് പതിവാക്കിയതിനെ തുടർന്നാണ് നഗരസഭ അധികൃതർ മൂന്ന് വില്പന ഷെഡുകൾ നീക്കം ചെയ്തത്.വർഷങ്ങളായി ഇവർ തമിഴ്‌നാടിൽ നിന്ന് കോഴികുഞ്ഞുങ്ങളെ കൊണ്ട് വന്ന് ഇവിടെ നിന്ന് മലയോര മേഖലയിൽ വില്പന നടത്തി വരികയായിരുന്നു ഇവർ.