പാനൂർ: കൊളവല്ലൂർ എസ്.ഐ.യായി വിരമിച്ച അഴിയൂർ കോട്ടമലക്കുന്നിൽ കെ. ഒ. നിവാസിൽ കെ. ഒ. വാസുദേവൻ (65) നിര്യാതനായി. കോഴിക്കോട് ടൗൺ, തലശ്ശേരി, ധർമടം, ചൊക്ലി എന്നി സ്റ്റേഷനുകളിൽ എസ്.ഐ.യായി സേവനമനുഷ്ഠിച്ചിരുന്നു. പരേതരായചാത്തുവിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: സൂരജ്, നീരജ്, ധീരജ്. മരുമക്കൾ: ക്രിസ്റ്റീന. സഹോദരങ്ങൾ: നാരായണി, വത്സല, പരേതനായ രാഘവൻ.