കണ്ണൂർ: റബ്കോ തളിപ്പറമ്പ് നാടുകാണി കിൻഫ്ര ടെക്‌സ്‌റ്റൈൽ സെന്ററിൽ സ്ഥാപിച്ച നാച്ചുറൽ കോക്കനട്ട് ഓയിൽ ഉത്പാദന യൂണിറ്റ് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്‌തു. ജയിംസ് മാത്യു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ആദ്യ വില്പന നിർവഹിച്ചു. റബ്കോ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രൻ, മാനേജിംഗ് ഡയറക്‌ടർ പി.വി. ഹരിദാസൻ എന്നിവർ സംസാരിച്ചു.