നീലേശ്വരം: ഉദുമയിലെ ആധാരമെഴുത്തുകാരനും ഓൾകേരളഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മുൻ സെക്രട്ടറിയുമായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മുരളികയിലെ പുറവങ്കര ഗോപിനാഥൻ നായർ (83) നിര്യാതനായി. അര നൂറ്റാണ്ടായി ആധാരമെഴുത്ത് മേഖലയിലുണ്ട്. അസോസിയേഷൻ ഉദുമ യൂണിറ്റ് പ്രസിഡന്റ്, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, പടിഞ്ഞാറ്റം കൊഴുവൽ എൻ.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ്, വെള്ളിക്കോത്ത് പുറവങ്കര തറവാട് സംരക്ഷണ സമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ടി.വി. ചന്ദ്രിക അമ്മ. മക്കൾ: ടി.വി. ശിവദാസ് (ആധാരമെഴുത്ത്, ഉദുമ), രേഖ. മരുമക്കൾ: വി.മുരളീധരൻ നമ്പ്യാർ (എൻജിനിയർ, ദുബായ്), സി.എം. ലതിക (അധ്യാപിക). സഹോദരങ്ങൾ: പരേതരായ മാധവൻ നായർ, രാഘവൻ നായർ, നാരായണി അമ്മ, ഭാസ്കരൻ നായർ, സരോജിനി അമ്മ, കുഞ്ഞിക്കൃഷ്ണൻ നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ 10. 10 ന്