അഴീക്കോട്: പരേതനായ റിട്ട. ഹൈസ്കൂൾ അധ്യാപകനും സ്വാതന്ത്യസമരസേനാനിയുമായിരുന്ന പണ്ടാരത്തിൽ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യയും പരേതനായ സ്വാതന്ത്യസമരസേനാനി പി.എം. കുഞ്ഞിരാമൻ നമ്പ്യാരുടെ അനന്തിരവളുമായ പി.എം. മീനാക്ഷിയമ്മ (92) നിര്യാതയായി. മക്കൾ: സൗമിനി (റിട്ട. പ്രൊഫസർ, എസ്.എൻ. കോളേജ്, കണ്ണൂർ), പ്രഭാകരൻ നമ്പ്യാർ (റിട്ട. അസിസ്റ്റന്റ് പ്ലാന്റ് മാനേജർ, ഫാക്റ്റ്), വിജയലക്ഷ്മി, പരേതനായ ഡോ. ഗോപിനാഥ് (ആയുർവ്വേദ വിഷ ചികിത്സാ കേന്ദ്രം, പാപ്പിനിശ്ശേരി). മരുമക്കൾ: ജയശ്രീ (ശ്രീപ്രഭാ ഗാർമെന്റ്സ്, പൂതപ്പാറ), എം.കെ. ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ട. സയന്റിസ്റ്റ്, ആർ.ആർ.എൽ. ജോർഹാട്ട്, ആസ്സാം), ശശികല (ഇരിണാവ്), പരേതനായ കെ.സി.എസ്. നമ്പ്യാർ (റിട്ട. ചീഫ് കൺട്രോളർ, സതോം റെയിൽവേ). സഹോദരങ്ങൾ: പരേതരായ രാധ അമ്മ, നാരായണിയമ്മ, കരുണാകരൻ നമ്പ്യാർ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.