പരീക്ഷാഫലം
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സ്വിമ്മിംഗ് ട്രെയിനിംഗ്, നവംബർ 2018 പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ.
ഹാൾടിക്കറ്റ്
സ്‌പോർട്‌സ് മീറ്റുകളിലും പ്രീ റിപബ്ലിക് ഡേ പരേഡിലും പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള 17 ന് ആരംഭിക്കുന്ന പ്രത്യേക പരീക്ഷകളുടെ (1, 3, 5 സെമസ്റ്റർ) ഹാൾടിക്കറ്റ് പരീക്ഷ സെന്ററായ സർവകലാശാല താവക്കര കാമ്പസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ നിന്ന് 17 ന് രാവിലെ 11 മണി മുതൽ വൈകിട്ട് 4 വരെയും പരീക്ഷാ ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ലഭ്യമാക്കും.
ടൈംടേബിൾ
ആഗസ്റ്റ് 2 ന് ആരംഭിക്കുന്ന അവസാന വർഷ പാർട്ട് രണ്ട് ബി.ഡി.എസ് പരീക്ഷകളുടെയും ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന അവസാന വർഷ പാർട്ട് ഒന്ന് ബി.ഡി.എസ് പരീക്ഷകളുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ.എൽ എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.