തലശേരി: ആശുപത്രിയിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും നൽകി വരുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതി ഹൃദയപൂർവ്വം തലശേരിയിൽ 55 ദിവസം പിന്നിട്ടു.ഡി. വൈ. എഫ്. ഐ തലശേരി മേഖല കമ്മിറ്റിയാണ് 600 പേർക്കുള്ള ഉച്ചഭക്ഷണം വിതരണം ചെയ്തത്.
ടൗൺ ലോക്കൽ സെക്രട്ടറി കാത്തണ്ടി റസാഖ് ഭക്ഷണ വിതരണ ഉദ്ഘാടനം ചെയ്തു.എം.പി.സമീർ,എം പി.പ്രഷിൽ, പി.കെ.ലോകിത,വിസ്മയ, കെ.വി.അഫ്‌സൽ, സംനേഷ് എന്നിവർ നേതൃത്വം നൽകി.ദിവസേന 600 ലധികം പേർക്കാണ് ഉച്ചഭക്ഷണം നൽകുന്നത്.