കണ്ണൂർ: നമ്മുടെ സ്ത്രീകൾക്ക് ഭരണഘടനാ ഇല്ല്യത അനുവദിക്കാൻ ഭരണ തലത്തിൽ വർഷങ്ങൾ നീണ്ട ചർച്ചകൾ നടന്നെങ്കിലും ഇന്നും പൂർണത കൈവരിക്കാൻ സാധിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കൊറ്റിയയത്ത് സദാനന്ദൻ രചിച്ച ഭഗ്‌ന നാരി വാണവരും വീണവരും എന്ന പുസ്തകം മുൻ പി.എസ്.സി. മെമ്പറും ചരിത്രകാരനുമായ ഡോ.കെ.മോഹൻദാസിന് നൽകി പ്രകാശന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിൽ ഇന്നും നിലനിൽക്കുന്നത് പുരുഷമേധാവിത്വമാണ്. അതിനെതിരെ പ്രതികരിക്കുന്ന പുസ്തകമാണ് ഭഗ്‌നനാരി വാണവരും വീണവരുമെന്നും അദ്ദേഹം പറഞ്ഞു. ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേർഡ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഒ.സി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യുവകലാസാഹിതി ജില്ലാ സെക്രട്ടറി ടി. പ്രകാശൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് നാരായണൻ കാവുമ്പായി, സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പി.സന്തോഷ് കുമാർ, ഡോ.കെ.വി.ഫിലോമിന, കെ.ബാലകൃഷ്ണൻ, ഭാഗ്യശീലൻ ചാലാട്, പി.പി.മോഹനൻ, പി.പി. ലക്ഷ്മണൻ, പ്രൊഫ. വി.ഡി.ജോസഫ്, യു.പി.ശ്രീവൽസൻ, കെ.പി. നാരായണൻ, എം.രക്‌നകുമാർ, അഡ്വ. രാധാകൃഷ്ണൻ പി.ഒ. തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രന്ഥകർത്താവ് കൊററിയത്ത് സദാനന്ദൻ മറുമൊഴിയും നടത്തി.
ചിത്രം: കൊറ്റായത്ത് സദാനന്ദൻ രചിച്ച ഭഗ്്‌നനാരി എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം സി .പി .ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കുന്നു.