ബേക്കൽ: ഏഴുവർഷം മുമ്പ് പാലക്കുന്ന് മഹോത്സവത്തിനിടയിൽ യുവാവിനെ അടിച്ച് വീഴ്‌ത്തി ബോധം കെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ബേക്കൽ പ്രിൻസിപ്പൾ എസ്. ഐ: പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി അൻവർ ഹുസൈനെ (35)യാണ് കീഴൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. 2012ൽ അൻവർ ഹുസൈന്റെ അക്രമത്തിന് ഇരയായ യുവാവ് മൂന്നു മാസമാണ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞത്.