പയ്യന്നൂർ: നഗരസഭ മുത്തത്തി ആരോഗ്യ കേന്ദ്രം, പയ്യന്നൂർ താലൂക്ക് ആശുപത്രി, എന്നിവയുടെ ആഭിമുഖ്യത്തിൽ 'ഉഷസ് 'മെഡിക്കൽ ക്യാമ്പും, 'മിഴി' പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകുന്ന കണ്ണടയുടെ വിതരണവും നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: കെ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സീനിയർ പി. ആർ. ഒ. ജാക്‌സൺ ഏഴിമല പദ്ധതി വിശദീകരണം നടത്തി.ബി.ഇ.എം.എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാക്വലിൻ ബിന്ന സ്റ്റാൻലി, മനോജ്, റീന ഷേർലി, രതീഷ് സംസാരിച്ചു. ഡോ:അബ്ദുൾ ജബ്ബാർ, ഡോ, ഗ്രീഷ്മ പ്രകാശ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ക്യാമ്പിൽ അഞ്ഞൂറോളം വിദ്യാർത്ഥികളെയും ഇരുപത്തഞ്ചോളം ജീവനക്കാരെയും പരിശോധിച്ചു.
പയ്യന്നൂർ നഗരസഭ സൗജന്യ കണ്ണട വിതരണം ചെയർമാൻ ശശി വട്ടക്കൊവ്വൽ നിർവ്വഹിക്കുന്നു.