കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ
വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത എന്നീ ക്രമത്തിൽ.ലാബ് ടെക്‌നിഷ്യൻ/ബയോകെമിസ്റ്റ്/മൈക്രോബയോളജിസ്റ്റ് ( ബി എസ് സി എം എൽ ടി/ഡി എം എൽ ടി,
എം എസ് സി/ ബി എസ് സി ബയോകെമിസ്ട്രി, മൈക്രോബയോളജി, ഒരു വർഷത്തെ പ്രവൃത്തിപരിചയം),
ഫാർമസിസ്റ്റ് (ഡി ഫാം/ ബി ഫാം / എം ഫാം, ഒരു വർഷത്തെ പ്രവൃത്തി പരിചയം),
ഫാർമസി അസിസ്റ്റന്റ് (പ്ലസ് ടു/ വി ച്ച് എസ് സി, ഒരു വർഷത്തെ പ്രവൃത്തി പരിചയം),
റേഡിയോഗ്രാഫർ / എക്‌സ് റേ ടെക്‌നിഷ്യൻ (ഡിഗ്രി ഇൻ റേഡിയോളജി ആന്റ് ഇമേജിംഗ് ടെക്‌നോളജി
/ ഡിപ്ലോമ ഇൻ റേഡിയോഗ്രഫി/ ഡിപ്ലോമ ഇൻ മെഡിക്കൽ എക്‌സ് റേ ടെക്‌നോളജി, ഒരു വർഷത്തെ പ്രവൃത്തി
പരിചയം),ഒ ടി ടെക്‌നിഷ്യൻ /അനസ്‌തേഷ്യ ടെക്‌നിഷ്യൻ (ബി എസ് സി അനസ്‌തേഷ്യ ടെക്‌നോളജി/ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ആന്റ് അനസ്‌തേഷ്യ, ഒരു വർഷത്തെ പ്രവൃത്തി പരിചയം), സി എസ് എസ് ഡി ടെക്‌നിഷ്യൻ (ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ െ്രസ്രർലൈസേഷൻ ടെക്‌നോളജി, ഒരു വർഷത്തെ പ്രവൃത്തി പരിചയം),
എക്കോ/ ടി എം ടി / ഇ സി ജി ടെക്‌നിഷ്യൻ (ഡിഗ്രി ഇൻ കാർഡിയാക്ക് ടെക്‌നോളജി/ ഡിപ്ലോമ ഇൻ കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി, ഒരു വർഷത്തെ പ്രവൃത്തി പരിചയം),ഓഡിയോളോജിസ്ര്/ സ്പീച്ച് തെറാപ്പിസ്റ്റ് (മാസ്റ്റർ ഡിഗ്രി/ ബാച്ച്‌ലർ ഡിഗ്രി ഇൻ ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജി).ഗവണ്മെന്റ് സർവകലാശാലയിൽ നിന്നുള്ള അംഗീകൃത സർട്ടിഫിക്കറ്റും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പം 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം.ഫോൺ 0497 2707610.