കൂത്തുപറമ്പ്: കെ.എസ്.എസ്.പി.എ.കൂത്തുപറമ്പ് നിയോജകമണ്ഡലം കൺവെൻഷനും വരവേൽപ് സമ്മേളനവും വനിതാ സംഗമവും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. പി.രാജൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.വേലായുധൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാനസെക്രട്ടറി പി.അബൂബക്കർ നവാഗതരെ സ്വീകരിച്ചു.രാജൻ പുതുശ്ശേരി, കെ.സുധാകരൻ , വി.ബി.അഷറഫ്, എ.കെ.സുധാകരൻ, കെ.ടി.ഗംഗാധരൻ, ടി.എ.വത്സരാജൻ വി.ലളിത, കെ.ദാമോദരൻ , എ രവീന്ദ്രൻ, ശോഭന കണ്ണോത്ത്, ഗീത കൊമേരി ,കെ.സരള ടീച്ചർ, എന്നിവർ പ്രസംഗിച്ചു. സി.വി.ദിനേശ് ബാബു സ്വാഗതവും എം.ഹരിദാസ് നന്ദിയും രേഖപ്പെടുത്തി.
(കെ.എസ്.എസ്.പി.യു.സമ്മേളനം സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു)