ഇരിട്ടി :ഗുരുപൂർണ്ണിമ ആഘോഷങ്ങളുടെ ഭാഗമായി ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ ഗുരുക്കന്മാരെ ആദരിക്കൽ ചടങ്ങ് നടത്തി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിരവധി വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച ഇരുപത്തിയേഴ് അദ്ധ്യാപകരെയാണ് ആദരിച്ചത്. ഗുരു സംഗമത്തിൽ പ്രിൻസിപ്പൽ വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂർ മാധവൻ മാസ്റ്റർ , എ. മനോജ് എന്നിവർ പ്രസംഗിച്ചു.