കാസർകോട്: നേത്രരോഗ വിദഗ്ദ്ധൻ കുന്താപുരം ഹിയ്യാറിലെ ഡോ.ജയറാം കൊൽക്കബയൽ ഷെട്ടി (കെ.ജെ.ഷെട്ടി, 70) നിര്യാതനായി. വിയന്നയിൽ നിന്നു ഒഫ്താൽമോളജിയിൽ ഫെലോഷിപ്പ് നേടിയിരുന്നു. നൈജീരിയ, സിംബാബ്വെ എന്നിവിടങ്ങളിൽ സർക്കാർ സർവിസിൽ സേവനമനുഷ്ഠിച്ചു. മുപ്പത് വർഷമായി കാസർകോട് നഗരത്തിലെ ക്ലിനിക്കിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഒഫ്താൽമോളജിസ്റ്റ്സ് സൊസൈറ്റി കാസർകോട് യൂണിറ്റ് പ്രസിഡന്റ്, വിദ്യാനഗർ പ്രഗതി സ്ഥാപക ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. റോട്ടറി ഇന്റർനാഷനൽ ബെസ്റ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: വാണി ജയറാം ഷെട്ടി. മക്കൾ: ഡോ. ശ്രീദേവി രോഹിന ഷെട്ടി, ഹീരജ് ഷെട്ടി. സഹോദരങ്ങൾ: സുശീല ഷെട്ടി, സുധാകർ ഷെട്ടി, ഡോ.രത്നാകർ ഷെട്ടി, ഡോ.സവിത ഹെഗ്ഡെ, അരുണ ഷെട്ടി, പ്രതാപ് ചന്ദ്ര ഷെട്ടി (എം.എൽ.സി, കർണാടക), ജ്യോതി ഷെട്ടി.