മാഹി:പന്തക്കൽ നവോദയ സ്‌കൂളിന്നടുത്ത് വീട് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചീട്ട് കളി നടത്തി വരികയായിരുന്ന പന്ത്രണ്ടംഗ സംഘം പൊലീസിന്റെ പിടിയിലായി.ഇവരിൽ നിന്ന് 6.12 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
മാഹി എസ്.പി. വംശീധരറെഡ്ഡിയുടെ നിർദ്ദേശപ്രകാരം പളളൂർ എസ്.ഐ.സെന്തിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച വൈകീട്ട് നാടകീയ നീക്കങ്ങളിലൂടെ സംഘത്തെ വലയിലാക്കിയത്.വിദൂരങ്ങളിൽ നിന്ന് പോലും വാഹനങ്ങളിലെത്തുന്ന കളിക്കാർ മൊബൈൽ ഫോണിലൂടെ കളിയിടം മാറ്റുന്നത് പതിവാണ്.പന്തക്കലിലെ പണി പൂർത്തിയായ വീട്ടിൽ രാപകലില്ലാതെ ചീട്ടുകളി നടക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്്. പന്തക്കലിലെ കുറ്റിക്കാട്ടിൽ റോഷിത് കുമാർ (36) ,പാറാട്ടെ കോടാളൻ വീട്ടിലെ കെ.അബ്ദുൾ റഹ്മാൻ (32), ധർമ്മടം ബ്രണ്ണൻ കോളജിനടുത്ത എം.കെ.റഫീഖ് (50), ബാലുശ്ശേരിയിലെ എൻ.വി.ഹമീദ് (52), ചോറോട്ടെ എം.ടി.അഷ് റഫ് (44), തലശ്ശേരി കൊടുവള്ളിയിലെ പി.രാജീവൻ ( 52 ), ചമ്പാട്ടെ പി.വി.സനീഷ് (40), കുറ്യാടി പാറക്കടവിലെ ഒ.കെ.കാസിം(36), കടവത്തൂരിലെ പി.കെ.അൻവർ (44) വിളക്കോട്ടൂരിലെ മീത്തൽ സുരേഷ് (35), ചമ്പാട്ടെ കെ.കെ ബഷീർ (41), ചമ്പാട്ടെ സാദത്ത് (43) ,പാറക്കടവിലെ ടി.കെ. റഷീദ് (45) എന്നിവരാണ് അറസ്റ്റിലായവർ.പള്ളൂർ, മാക്കുനി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഹൈടെക് ചീട്ടുകളി നടക്കുന്നത്.ഇവർക്ക് തുണയായി ഗുണ്ടാസംഘങ്ങളുമുണ്ട്.