കണ്ണൂർ :വിദൂരവിദ്യാഭ്യാസ പരീക്ഷകളിൽ മുൻ വർഷത്തെ ചോദ്യക്കടലാസ് തന്നെ ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് കെ. എസ്. യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാല ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് പി .മുഹമ്മദ് ഷമ്മാസ്, സംസ്ഥാന സെക്രട്ടറി എം. കെ .വരുൺ, ജില്ലാ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി, നവനീത് നാരായണൻ, നബീൽ വളപട്ടണം ,സൂര്യ ഫൽഗുനൻ എന്നിവർ നേതൃത്വം നൽകി.