കണ്ണൂർ: ജില്ലാ ആശുപത്രി അഴീക്കൽ റൂട്ടിൽ ഓടുന്ന ബസുകൾ 19 മുതൽ അനിശ്ചിതകാലത്തേയ്ക്ക് ബസ് സർവീസുകൾ നിർത്തിവയ്ക്കും. ട്രിപ്പ് കഴിഞ്ഞ് ബസുകൾ രാത്രികാലങ്ങളിൽ റോഡരികിൽ നിർത്തിയിടാൻ അനുവദിക്കില്ലെന്ന പോലീസ് നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ജില്ലാ ആശുപത്രി അലവിൽ പൂതപ്പാറ വളപട്ടണം വഴി അഴീക്കൽ റൂട്ടിൽ എത്തുന്ന എല്ലാ ബസുകളും പണിമുടക്കും. ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകൾ ചേർന്നാണ് സമരം തീരുമാനിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു.