തില്ലങ്കേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തില്ലങ്കേരി മുൻ മണ്ഡലം പ്രസിഡണ്ടായിരുന്ന കുണ്ടേരിഞ്ഞാൽ വടക്കേക്കരമ്മൽ വീട്ടിൽ കെ.പി.ഗംഗാധരൻ (71) നിര്യാതനായി. മുഴക്കുന്നിലെ മുൻ റേഷൻകട നടത്തിപ്പുകാരനായിരുന്നു. പരേതനായ ചെല്ലട്ടൻ കുഞ്ഞിരാമ കുറുപ്പിന്റെയും കെ. പി. ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: ഓമന. മക്കൾ: ഭാഗ്യലക്ഷ്മി (എറണാകുളം), മിനി (സെക്രട്ടറി, തില്ലങ്കേരി വനിത സഹകരണ സംഘം) സിനി (അദ്ധ്യാപിക, രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ മോകേരി). മരുമക്കൾ: പ്രദീപ് (അധ്യാപകൻ, ഏർണാകുളം), സുമേഷ് (ആർമി, എരുവട്ടി) സുനിൽ (അധ്യപകൻ, കൂത്ത്പറമ്പ എച്ച്. എസ്. എസ്, തൊക്കിലങ്ങാടി). സഹോദരങ്ങൾ: മീനാക്ഷി (മരുതായി), ചന്ദ്രമതി (വാഴക്കാൽ), കെ. പി. ബാബുരാജ് (എൽ. ഐ. സി., മട്ടന്നൂർ), പരേതനായറിട്ട. എസ്. ഐ., കെ. പി. ബാലകൃഷ്ണൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30 മണിക്ക് തറവാട് ശ്മശാനത്തിൽ.