കണ്ണൂർ: മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടേണ്ട എഗ്‌മോർ എക്‌സ്പ്രസിന്റെ എൻജിൻ പണിമുടക്കി. ഇന്ന് രാവിലെ 7.30ന് മംഗളൂരുവിൽ നിന്ന് എൻജിൻ ഘടിപ്പിച്ച് പുറപ്പെടാനൊരുങ്ങുമ്പോഴാണ് തകരാർ കണ്ടത്. ഇതുകാരണം തൊട്ടുപിറകെ എത്തിയ ഏറനാട് എക്‌സ്പ്രസിൽ എല്ലാ കോച്ചുകളിലും യാത്രക്കാർ തിങ്ങിനിറഞ്ഞു. തകരാർ പരിഹരിച്ച് ഒന്നര മണിക്കൂർ വൈകിയാണ് എഗ്‌മോർ പുറപ്പെട്ടത്. ട്രെയിൻ വൈകിയത് സീസൺ യാത്രക്കാരെയും മറ്റും ദുരിതത്തിലാക്കി. എഗ്‌മോർ നിറുത്തുന്ന സ്റ്റേഷനുകളിൽ ഏറനാട് നിറുത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മംഗളൂരു-ഷൊർണ്ണൂർ റൂട്ടിൽ എട്ട് എൻജിനുകളാണ് പണിമുടക്കിയത്.