കണ്ണൂർ: ഒരു ലക്ഷം രൂപ വിലയുള്ള ഇരുപത് ഗ്രാം ഹെറോയിനുമായി ബി.ടെക് വിദ്യാ‌ത്ഥി ഉൾപ്പെടെ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.തായത്തെരുവിലെ പി.ആർ.മുഹമ്മദ് നബ്ഹാൻ(20),സിറ്റി മരക്കാർകണ്ടിയിലെ സി.ടി.സജാദ്(23),കെ.ബിലാൽ(20) എന്നിവരെയാണ് ഡിവൈ.എസ്.പി പി.പി.സദാനന്ദന്റെ നിർദേശ പ്രകാരം സിറ്റി എസ്. ഐ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആയിക്കര ഹാ‌ർബറിന് സമീപം റോഡിൽ നിൽക്കുമ്പോഴാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.

ബിലാൽ ബി.ടെക് വിദ്യാ‌ർത്ഥിയാണ്.സജാദ് നേരത്തെ വിവിധ കേസുകളിൽ പ്രതിയാണ്. മുംബയിൽ നിന്ന് മംഗലാപുരത്തെത്തിയ ഇവർ അവിടെ നിന്ന് ലോക്കൽ ട്രെയിനിൽ വളപട്ടണം റെയിൽവെ സ്റ്റേഷനിൽ എത്തുകയായിരുന്നു.ഇവിടെ നിന്ന് ഒാട്ടോയിലാണ് ആയിക്കര ഹാർബറിൽ എത്തിയത്.