തളിപ്പറമ്പ്: വ്യാജ ദിനേശ്ബീഡി നിർമ്മിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം തമിഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ചും.
തളിപ്പറമ്പ ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലെ അംഗങ്ങളായ സുരേഷ് കക്കറ, എം.വി.രമേശൻ, കെ.പ്രിയേഷ് എന്നിവരെ ഉൾപ്പെട്ട സംഘമാണ്് അന്വേഷണം നടത്തുന്നത്്. കേസിൽ തമിഴ്‌നാട് സ്വദേശി മുരുകൻ , തിരുനൽ വേലിയിലെ ജോൺസൺ എന്നിവരെയും പിടികൂടാനുണ്ട്.
തമിഴ്‌നാട് ശിവകാശിയിലെ മുരുകനാണ് ദിനേശ് ബീഡിയുടെ മോഡലിലുള്ള വ്യാജസീൽ പതിച്ച കവറുകളും മറ്റു സാമഗ്രികളും എത്തിച്ചു നൽകിയത് തിരുന്നെലിയിലെ ജോൺസൺ നെറ നേതൃത്വത്തിലാണ് തമിഴ്‌നാട്ടുകാരായ നൂറുകണക്കിന് തൊഴിലാളികൾ വ്യാജബീഡി നിർമിച്ച് നൽകിയിരുന്നത്.വ്യാജ ബീഡി നിർമ്മിച്ച് വിതരണം ചെയ്തതിന് രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവനെ(55)തളിപ്പറമ്പ് പൊലീസ്
കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.