പാനൂർ: കുനുമൽ കണ്ടോത്തുംചാലിൽ ബോംബ് സ്‌ഫോടനം: കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ കണ്ടോത്തും ചാൽ വലിയപറമ്പ് മുക്കിൽ റോഡിൽ ഉഗ്രസ്‌ഫോടനത്തോടെ ബോംബ് പൊട്ടുകയായിരുന്നു.റോഡിൽ നിന്നും ബോംബിന്റെ അവശിഷ്ടങ്ങൾ പാനൂർ എസ്.ഐ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിലും ഈ പ്രദേശത്ത് സ്‌ഫോടനം നടന്നിരുന്നു. ഇന്നലെ രാവിലെ മുതൽ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രദേശത്ത് റെയ്ഡ്് നടത്തി.