കാസർകോട്: ഭൂഗർഭജലം അപകടകരമാം വിധത്തിൽ താഴ്ന്നു കൊണ്ടിരിക്കുന്ന ജില്ലയിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ജലശക്തി അഭിയാൻ പദ്ധതി പ്രകാരം ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. ഡി.പി.സി ഹാളിൽ നടത്തിയ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്തു. മറ്റു ജില്ലകളെക്കാൾ താരതമ്യേന കൂടുതൽ നദികളുള്ള നമ്മുടെ ജില്ലയിൽ ഭൂജലക്ഷാമം രൂക്ഷമാകാനുള്ള സാഹചര്യത്തെ ഗൗരവപൂർവ്വം മനസ്സിലാക്കേണ്ടതുണ്ടെന്നും വിഷയത്തിൽ അടിയന്തരമായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ജലശക്തി അഭിയാൻ പദ്ധതി വിശദീകരിച്ചു. ജില്ലയിൽ രൂക്ഷമായ ഭൂജലദൗർലഭ്യം പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ഈ മേഖല സമീപ ഭാവിയിൽ തന്നെ മരുഭൂമിയായി പരിണമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ബ്ലോക്കിലെ അഞ്ചു നദികളിൽ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ റെഗലേറ്റർ കംചെക്ക് ഡാമുകൾ നിർമ്മിക്കും. ജില്ലയിലെ 12 നദികളിലും റഗലേറ്റർ കം ചെക്ക്ഡാം അനിവാര്യമാ

ണെന്ന് കളക്ടർ വ്യക്തമാക്കി.

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും ജലശക്തി അഭിയാൻ ജില്ലാ നോഡൽ ഓഫീസറുമായ വിഎം അശോക് കുമാർ ജലനയ രൂപരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി (കാസർകോട്), എകെഎം അഷ്‌റഫ് ( മഞ്ചേശ്വരം) എം.ഗൗരി (കാഞ്ഞങ്ങാട്) ഓമന രാമചന്ദ്രൻ, (കാറഡുക്ക )ജലശക്തി അഭിയാൻ ടെക്‌നിക്കൽ അസിസ്റ്റന്റ് വി ആർ റാണി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ കെ പ്രദീപൻ, എഡിസി ജനറൽ ബെവിൻ ജോൺ വർഗീസ്, സിപിസിആർഐ കൃഷി വിജ്ഞാൻ കേന്ദ്ര പ്രോഗ്രാം കോഡിനേറ്റർ ഡോ. ടി കെ മനോജ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

ജനകീയം ഈ അതിജീവനം

2018ലെ വെള്ളപ്പൊക്കത്തെ മലയാളികൾ നേരിട്ടത് ഒത്തൊരുമ വീണ്ടെടുക്കാൻസഹകരണ വകുപ്പ് ജില്ലാ ഭരണകൂടവുമായി ചേർന്ന് ജനകീയം ഈ അതിജീവനം എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഇന്നുരാവിലെ 11ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാറും പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളായവരെയും സഹകരണ സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിക്കും.

പടം: ജലശക്തി അഭിയാൻ ജില്ലാതല ശില്പശാല വിദ്യാനഗർ ഡി.പി.സി ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്യുന്നു