മട്ടന്നൂർ: കനത്ത മഴ മട്ടന്നൂർ മേഖലയിൽ കനത്ത നാശം വി തച്ചു. താഴ്ന്ന മേഖലകളിൽ വെള്ളം കയറി.പരിയാരം വെമ്പടിയിൽ ത്രീ ഫൈസ് ലൈനിനായി സ്ഥാപിച്ച ഇലക്ട്രിസിറ്റി പോസ്റ്റുകൾ മഴയിൽ തകർന്നു. വെമ്പടി കായല്ലുർ റോഡിലെ നാലു പോസ്റ്റുകളാണ് ഇന്നലെ വൈകുന്നേരം തകർന്നുവീണത്. റോഡിന് സമാന്തരമായി ഈ മാസം സ്ഥാപിച്ച പുതിയ പോസ്റ്റുകളാണ് തകർന്ന് വീണത്. ശക്തമായ മഴയിൽ വയലിൽ വെള്ളം കയറിയപ്പോൾ റോഡരികിലുള്ള പോസ്റ്റുകൾ നിലം പതിക്കുകയായിരുന്നു.
പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി.
പാലോട്ട് പള്ളിയിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നു. പാലോട്ട് പള്ളി സ്വദേശി മുനീറിന്റ ഷെഡാണ് തകർന്നത്
ഷെഡിനകത്തുണ്ടായിരുന്ന മൂന്ന് പോത്തുകൾ ചത്തു.

പടം : പാലോട്ട് പള്ളിയിൽ മണ്ണിടിഞ്ഞ് തകർന്ന ഷെഡ്