health

നീണ്ടു വീർത്ത് വളഞ്ഞു പുളഞ്ഞു കാണുന്ന സിരകളെയാണ് വെരിക്കോസ് വെയിൻ എന്നു വിളിക്കുന്നത്. കാലിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. നിൽക്കുമ്പോഴും നടക്കുമ്പോഴും ശരീരഭാരം മുഴുവൻ താങ്ങുന്നത് കാലുകളായതിനാലാണ് ഇവിടത്തെ സിരകൾ പെട്ടെന്ന് രോഗബാധിതമാവുന്നത്. ചിലരിൽ പാരമ്പര്യമായും വെരിക്കോസ് വെയിൻ ഉണ്ടാവാറുണ്ട്. ഇതിന് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്.

ആദ്യഘട്ടത്തിൽ വെരിക്കോസ് വെയിനിന് കാര്യമായ ലക്ഷണങ്ങൾ പ്രകടമാവണമെന്നില്ല. എന്നാൽ കാലിലുണ്ടാകുന്ന നിറവ്യത്യാസം വെരിക്കോസ് വെയിനിന്റെ ലക്ഷണമാകാം. കണങ്കാലിലുണ്ടാവുന്ന കറുപ്പ്, വെയിനുകൾ തടിച്ചുവീർത്ത് നീലനിറമാവുക, കാലുകളിൽ വേദന, തടിച്ച സിരകൾക്ക് സമീപമായി ചൊറിച്ചിൽ അല്ലെങ്കിൽ പുകച്ചിൽ, കാൽകഴപ്പ്, മസിൽ പിടുത്തം, കാലിൽ ചെറിയ മുറിവോ വ്രണമോ രക്തസ്രാവമോ തുടങ്ങിയവയെല്ലാം ഉണ്ടാവാം. ചില രോഗികളിൽ ഉണങ്ങാത്ത മുറിവുകൾ നിലനിൽക്കാം. ക്രമേണ ഇതു അണുബാധയ്ക്കു കാരണമായി സങ്കീർണമായ അവസ്ഥയിലേക്ക് നീങ്ങിയേക്കാമെന്നുള്ളതുകൊണ്ട് രോഗത്തിന് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
മുൻകരുതൽ എന്ന നിലയിൽ കാലിനു വ്യായാമം ഉറപ്പുവരുത്തുക പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുകയും വേണം. ശരീരഭാരം കൂടിയവരിൽ സിരകളിൽ സമ്മർദ്ദം കൂടുതലാവുകയും രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇതോടൊപ്പം പുകവലിയുള്ളവർ ഇത് പൂർണമായും ഒഴിവാക്കണം.

ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇലക്കറികൾ എന്നിവയും നാരുകൂടുതലുള്ള ഭക്ഷണങ്ങളും കഴിക്കുന്നതാവും ഗുണകരം. കൃത്യമായ മരുന്നുപ്രയോഗത്തിലൂടെയും ലീച് തെറാപ്പിയിലൂടെയും വെരിക്കോസ് വെയിൻ ഭേദമാക്കാം. ഉണങ്ങാത്ത മുറിവുകളും പൂർണമായും മാറ്റാവുന്നതാണ്.

ഡോ. ശില്പ എം.വി,​

വി.എം ഹോസ്പിറ്റൽ,​

ഗവ. ആശുപത്രിക്ക് സമീപം,​

മട്ടന്നൂർ

ഫോൺ: 9846366000.