കണ്ണൂർ :പ്രതിരോധ കുത്തിവെയ്പ്പുകൾ കുഞ്ഞിന്റെ ജന്മാവകാശമായി പ്രഖ്യാപിച്ച് നിയമനിർമാണം നടത്തണമെന്ന് ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക് (ഐ.എ.പി) സംസ്ഥാന ആക്ഷൻ പ്ലാനിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ശില്പശാല കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) സംസ്ഥാന പ്രസിഡന്റ് ഡോ: എം. കെ. സന്തോഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ശിശരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ:ഷീജ സുഗുണൻ മുഖ്യപ്രഭാഷണം നടത്തി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ശിശരോഗ വിഭാഗം തലവൻ പ്രൊഫസർ എം.ടി. മുഹമ്മദ്, ഡോ. ടി. വി. പത്മനാഭൻ, ഡോ. എം. കെ. നന്ദകുമാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഐ. എ. പി. പ്രസിഡന്റ് ഡോ. അജിത്ത് സുഭാഷ് അദ്ധ്യക്ഷനായിരുന്നു ഡോ.അജിത്ത് മേനോൻ .ഡോ. കെ.പി. അഷ് റഫ്, ഡോ. സുൽഫിക്കർ അലി, ഡോ. സുഷമ പ്രഭു, ഡോ.ഊർമിള ചർച്ചയിൽ പങ്കെടുത്തു ശിശരോഗ വിദഗ്ധൻ മാരും പ്രതിരോധ കുത്തിവെപ്പിന് ചുമതലയുള്ള മെഡിക്കൽ ഓഫീസർമാരും ശില്പശാലയിൽ സംബന്ധിച്ചു ഫോട്ടോ അടിക്കുറിപ്പ് ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് (ഐ. എ.പി) സംസ്ഥാന ആക്ഷൻ പ്ലാനിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ശില്പശാല സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.
ഒറ്റത്തവണ എടുക്കാത്തതിന് തുല്യം
കുട്ടികളെ ബാധിക്കുന്ന മാരക രോഗങ്ങൾ പ്രതിരോധിക്കാനായി ഫലപ്രദമായും ശാസ്ത്രീയമായും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കുത്തിവയ്പ്പുകൾ നിർബന്ധിതമായി നൽകി വരുന്നുണ്ട്. അനാസ്ഥ കാണിക്കുന്ന രക്ഷിതാക്കൾക്ക് എതിരെ ചില രാജ്യങ്ങളിൽ ക്രിമിനൽ നടപടികൾ അടക്കമെടുക്കുകയാണ് . സ്‌കൂൾ പ്രവേശനത്തിന് പ്രതിരോധ ചികിത്സാകാർഡ് ഉറപ്പുവരുത്തേണ്ടത് മറ്റുള്ള കുട്ടികളുടെ ആരോഗ്യത്തിനും ആവശ്യമാണ്. ഒറ്റത്തവണയോ ഭാഗികമായി ആയോ മാത്രം കുത്തിവെപ്പുകൾ എടുത്ത കുട്ടികൾ അത് പൂർത്തീകരിക്കണം, അല്ലാത്തപക്ഷം കുത്തിവെപ്പ് എടുക്കാത്ത പോലെ തന്നെയായിരിക്കും ഫലമെന്ന് ശില്പശാല അഭിപ്രായപ്പെട്ടു അത്യപൂർവ്വമായി മാത്രം വരുന്ന പാർശ്വഫലങ്ങളെ പർവതീകരിച്ച് കൊണ്ട് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും ഐ.എ.പി ശില്പശാല അഭിപ്രായപ്പെട്ടു.