ചെറുവത്തൂർ: കൈതക്കാട് അൽ വർദ്ദ കോളേജിന് മുൻവശം ചായക്കട നടത്തിയിരുന്നു പി. ബ്ദുൽ സലാം(50)നിര്യതനായി. ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്ക് കട തുറന്നയുടൻ കുഴഞ്ഞു വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പരേതനായ മുഹമ്മദ് സാലിയുടെയും പി.നഫീസയുടെയും മകനാണ്. ഭാര്യ: നൂർജഹാൻ. മക്കൾ: മുബീന, മുനീഫ, ഫാത്തിമ, റുഖിയ. മരുമകൻ: തയ്യിബ. സഹോദരങ്ങൾ: ഷംസുദ്ധീൻ, റുഖിയ.