ranil-vikrama-sinha

കാസർകോട് : ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ 27 ന് കാസർകോട് സ്വകാര്യ സന്ദർശനത്തിനെത്തും. കുമ്പള ബേള കുമാരമംഗലം ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥന നടത്താനാണ് അദ്ദേഹം എത്തുന്നത്. 26 ന് വൈകിട്ട് മംഗളുരു വിമാനത്താവളത്തിൽ എത്തി അവിടെ നിന്ന് ഹെലികോപ്റ്ററിൽ ബേക്കൽ താജ് ഹോട്ടലിൽ എത്തും. 27 ന് രാവിലെ ഒമ്പത് മണിക്ക് ക്ഷേത്രം ദർശനം നടത്തും. അലങ്കാര പൂജ, ആശ്ലേഷ പൂജ എന്നിവയിൽ റെനിൽ വിക്രമ സിംഗെ പങ്കെടുക്കുമെന്ന് ക്ഷേത്രം മേൽശാന്തി രാമചന്ദ്ര പറഞ്ഞു.